ഡോക്ടർ ശ്രീലക്ഷ്മി കവുത്തി മഠത്തിലിന് 2.5 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

/

ചേളന്നൂർ : കോഴിക്കോട് ശ്രീലക്ഷ്മി ചേളന്നൂർ സ്വദേശിയും ഗവേഷകയുമായ യൂറോപ്യൻ യൂണിയൻ നൽകുന്ന 2.5. കോടി രൂപയുടെ പ്രശസ്തമായ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷത്തെ ഗവേഷണത്തിനുഅവസരം ലഭിക്കും. കോഴിക്കോട്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെച്ചർ വിഭാഗത്തിൽ പഠനം പൂർത്തിയാക്കി തുടർന്ന് ഐഐടി മദ്രാസിൽ നിന്ന് ബിൽഡിംഗ് സയൻസ് വിഭാഗത്തിൽ ഇൻറർ ഗ്രേറ്റഡ് എം എസ് പി എച്ച് ഡി ബിരുദം നേടി. ബിൽഡിംഗ് ഇല്യുവേഷനിൽ നടത്തിയ ഗവേഷണത്തിനാണ് പി എച്ച് ഡി ലഭിച്ചത് .
ഡിജിറ്റൽ ട്വിൻ ടെക്നോളജിയെ ഉപയോഗപ്പെടുത്തി ഹൂമൺ ബിഹ വിയർസയൻസും ബിൽഡിംഗ് ്് ഇല്യുമിനേഷനും സംയോജിപ്പിക്കുന്നതിനുള്ള ഡൈനാമിക് ലൈറ്റ് ഒപ്ടി മൈസേഷൻ ഗവേഷണ പദ്ധതിക്കാണ് ഫെല്ലോഷിപ്പ് അനുവദിച്ചിരിക്കുന്നത്. യുകെയിലെ ഡോക്ടർ സതീഷ് വി കെ പ്രൊഫസർ യാസിർ റസ്ഗെയ് എന്നിവർക്കൊപ്പമാണ് ഗവേഷണം നടത്തുക. ശ്രീലക്ഷ്മി നിലവിൽ റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർക്കിടെക്ചറൽ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ പോസ്റ്റ് ഡോക്ടർ ഗവേഷകയാണ്. ചേളന്നൂർ ഇരുവള്ളൂർ കോറോത്തുപൊയിലിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ കവുത്തി മഠത്തിൽ വിമൽകുമാറിന്റെയും മുല്ലശ്ശേരി ഷീജയുടെയും മകളാണ് ശ്രീലക്ഷ്മി. ‘കാരപ്പറമ്പ് നെല്ലി കാവിനു സമീപം താമസിക്കുന്ന യുഎഇയിൽ എൻജിനീയറായ നമ്പ്യാട്ടിൽ പ്രേംജിത്ത് ആണ് ഭർത്താവ്. സഹോദരൻ വിഷ്ണു .

Leave a Reply

Your email address will not be published.

Previous Story

മണക്കുളങ്ങര ആന ഇടഞ്ഞു മൂന്ന് പേര്‍ മരിക്കാനിടയായ സംഭവം, കൊയിലാണ്ടി പോലീസ്‌കേസ്സെടുത്തു

Next Story

ചെങ്ങോട്ടുകാവ് പുളിയുള്ളതിൽ കമല അന്തരിച്ചു

Latest from Literature

ഇന്ന് അധ്യാപക ദിനം അക കണ്ണിൻ്റെ വെളിച്ചത്തിൽ സമൂഹത്തിന് മാതൃകയായി കാഴ്ച പരിമിതിയുള്ള ഒരു പ്രധാന അധ്യാപകൻ

കൊടുവള്ളി: പിറന്നു വീഴുന്നതിന് മൂന്നു മാസം മുമ്പെ പിതാവിനെ നഷ്ടമായ ആ കുഞ്ഞ്, പിന്നീട് കാഴ്ച മങ്ങിയ കണ്ണുകളോടെയാണ് ലോകത്തെ നോക്കി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ