ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് നൽകുന്ന ഈ വർഷത്തെ ജീവരക്ഷാ പുരസ്കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്‌റ കൊയിലാണ്ടിയെ തെരഞ്ഞെടുത്തു. ആശുപത്രികളിൽ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തിൽ ജീവിത പ്രാരാബ്ദങ്ങൾ അനുഭവിക്കുന്നവരെയും ചേർത്ത് പിടിച്ച് നിശ്ശബ്ദ സേവനം ചെയ്യുന്ന ബുഷ്‌റ ഹെൽത്ത് സർവിസിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. തന്റെ വ്യക്തിപരമായ പ്രയാസങ്ങൾക്കിടയിലും അപരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുമ്പിൽ നിൽക്കുന്ന ബുഷ്‌റ ഒപ്പം കെയർ ഫൗണ്ടേഷൻ, കെയർ ടീം കേരള, കൈൻഡ് പാലിയേറ്റീവ് കീഴരിയൂർ, തണൽ ചേമഞ്ചേരി, നന്മ കെയർ ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സാരഥി കൂടിയാണ്. രക്തദാന സേവന രംഗത്തും ബുഷ്‌റയുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്..
Latest from Local News
കുരുന്നുമനസ്സുകളിലെ സംഘർഷങ്ങളൊഴിവാക്കി ചിരിയുണർത്താൻ പൊലീസ് തുടങ്ങിയ ഓൺലൈൻ കൗൺസലിങ് പദ്ധതിയാണ് ചിരി. കോഴിക്കോട് ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് കേരള പൊലീസിന്റെ ‘ചിരി’
കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ
പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം
ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി