കുറ്റ്യാടി തണൽ വിദ്യാലയത്തിൽ വച്ച് നടന്ന സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ ‘ആർട്ടോളം’ ഇഐസി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തണൽ മണിയൂർ സ്കൂളിലെ കുട്ടികൾ പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ചടങ്ങ് മണിയൂർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ശ്രീ സുരേഷ് കുട്ടികൾക്കുള്ള ഓവറോൾ ട്രോഫി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തെ പ്രവർത്തന അനുഭവങ്ങളിൽ നിന്നും കലാസാംസ്കാരിക രംഗത്ത് സംസ്ഥാനതലത്തിൽ വരെ അടയാളങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ കുട്ടികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപികമാർ, രക്ഷിതാക്കൾ എന്നിവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകിയ കലാകാരന്മാരായ ശ്രീ.കൃഷ്ണൻ മാസ്റ്റർ നമ്പിയേരി രവി എന്നിവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. തണൽ മണിയൂർ ചെയർമാൻ ശ്രീ കെ പി അഹമ്മദ് കൺവീനർ ഹാഷിം എൻ കെ കളരിയേൽ വിജയൻ മാസ്റ്റർ, കൊളായി രാമചന്ദ്രൻ മാസ്റ്റർ പി ബഷീർ മാസ്റ്റർ, സതി ഇ സി ,സൈക്കോളജിസ്റ് സന, സുനിൽ മന്തരത്തൂർ,അനൂപ് കെ, ടിവി നാരായണൻ മാസ്റ്റർ, സി.എം. വിജയൻ , എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി റൂബി നന്ദി പ്രകാശിപ്പിച്ചു
Latest from Local News
കേരള പോലീസിന് വേണ്ടി കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച് ശ്രീകുമാർ നടുവത്തൂർ കഥയും തിരക്കഥയും എഴുതി പ്രശാന്ത് ചില്ല സംവിധാനം ചെയ്ത
കൊടുവള്ളി: ഒട്ടേറെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
മുൻ കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡൻ്റും, കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വ നിരയിൽ
നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻസ്റ്റിലെ
പ്രമുഖ കർണാടക സംഗീതജ്ഞനും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ സംഗീത വിഭാഗം തലവനുമായിരുന്ന പ്രൊഫസർ കെ.ആർ. കേദാരനാഥൻ അനുസ്മരണ പരിപാടി