കൊയിലാണ്ടി പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന കോതമംഗലം ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും.
രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം അതിനോടൊപ്പം പാചകപുരയും ഉൾപ്പെടുന്നതാണ് പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വീണ്ടും ഫണ്ട് ആവശ്യമായതിനെ തുടര്‍ന്ന് എംഎല്‍എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 45 ലക്ഷം രൂപ കൂടെ അനുവദിച്ചാണ് പൂര്‍ത്തീകരിച്ചത്.