കേരള പോലീസിന് വേണ്ടി കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച്
ശ്രീകുമാർ നടുവത്തൂർ കഥയും തിരക്കഥയും എഴുതി പ്രശാന്ത് ചില്ല സംവിധാനം ചെയ്ത കാടകം ഷോർട് ഫിക്ഷൻ കേരള പോലീസിന്റെ ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തു.
അവതരണം കൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ കാടകം കാടിനകത്തെ ജീവിത കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ്.
സാമൂഹിക തിന്മകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നുള്ളതും കാടിനകത്തെ മനുഷ്യരുടെ ജീവിത പശ്ചാത്തലവുമാണ് കാടകം ചർച്ച ചെയ്യുന്ന പ്രമേയം.
കണ്ണൂർ ജില്ലയിലെ കണ്ണവം കാടിനകത്തെ പറേച്ചാൽ പ്രദേശമാണ് പ്രധാന ലൊക്കേഷൻ.
ചിത്രത്തിന്റെ ക്യാമറ , എഡിറ്റിംഗ് നിർവഹിച്ചത് കിഷോർ മാധവൻ, സംഗീതം സായ് ബാലൻ, ആർട്ട് മകേശൻ നടേരി, ഡബ്ബിങ് സലീൽ ബാലൻ, പോസ്റ്റർ ഡിസൈനർ ദിനേശ് യു എം , ഹെലിക്യാം ഷിബിൻദാസ് നന്മണ്ട .
വിലങ്ങാട്, കണ്ണൂർ പറക്കാട് പ്രദേശവാസികളായ
ദിൻഷ,ജിഷ്ണ ,ചന്തുപികെ , കൊയിലാണ്ടി ചലച്ചിത്ര സംഘടനയായ ക്യു എഫ് എഫ് കെ യിലെ അംഗങ്ങളായ മഹേഷ് മോഹൻ, മണിദാസ് പയ്യോളി, ജിത്തു കാലിക്കറ്റ്, ആൻസൻ ജേക്കബ്ബ്, നജീബ് കീഴരിയൂർ, ഭാഗ്യരാജ് കോട്ടൂളി, പ്രമോദ് കെ കെ, ഗിരീഷ് നടുവത്തൂർ, നജീബ് പയ്യോളി എന്നിവരാണ് അഭിനേതാക്കൾ.
പി ആർ ഒ : ഭാസ്‌ക്കരൻ പി കെ, സുരേഷ് ബാബു കെ പി , ജോർജ്ജ് പി വി.