മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരും: ടി.പി. രാമകൃഷ്ണൻ എം.എൽ.എ.

കൊയിലാണ്ടി: മൺപാത്ര നിർമ്മാണ സമുദായങ്ങൾ നേരിടുന്ന തൊഴിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ .എ പറഞ്ഞു. കളിമണ്ണ് ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നിയമ നടപടിയുണമെന്ന് കേരള മൺപാത്ര നിർമാണ സമുദായ സഭ ജില്ല കൗൺസിൽ സമ്മേളനം കൊയിലാണ്ടി കൊടക്കാട്ടുമുറി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ .നാരായണൻ അധ്യക്ഷത വഹിച്ചു. യു. ഡി. എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, ബി.ജെ.പി. പ്രസിഡണ്ട് സി.ആർ.പ്രഫുൽ കൃഷ്ണ, കൗൺസിലർ വി.രമേശൻ, വനിത വേദി പ്രസിഡണ്ട് ലതിക രവിന്ദ്രൻ, ജില്ലാ സെക്രട്ടറി ശിവദാസൻ ഇരിങ്ങത്ത്, പി.രാഘവൻ, ഷിജു പാലേരി, എൻ. ഭാസക്കരൻ , കൊന്നക്കൽ രാധാകൃഷ്ണൻ, ശശി രാരോത്ത്, നിഷാന ഇരിങ്ങത്ത്, ഷിജ ഊരത്ത്, ഭാസ്ക്കരൻ തോഷനാരി, അനിഷ് തോടന്നൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.