കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

 കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. ലീല, അമ്മുക്കുട്ടി,വടക്കയിൽ രാജൻ  എന്നിവരാണ് മരണപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരണപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനവിരണ്ടു ,നിരവധി പേർക്ക് പരിക്ക്

Next Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ക്രമീകരണം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

Latest from Uncategorized

ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പി.കെ ബാബുവിന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി : കൊയിലാണ്ടി അഗ്നിരക്ഷാ നിലയിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്നേഹ നിർഭരമായ

2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.