പേരാമ്പ്ര :കന്നാട്ടി ബാഫഖി എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സുഭദ്ര കുടുംബം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ ഫാമിലി മീറ്റ് നടത്തി. സയ്യിദ് അലി തങ്ങൾ പാലേരി ഉദ്ഘാടനം ചെയ്തു. ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു.പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസിന് നേതൃത്വo നൽകി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരം നൽകുകയും മുഴുവൻ കുടുംബങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. മഹല്ല് പ്രസിഡന്റ് പാളയാട്ട് ബഷീർ, മഹല്ല് ഖത്തീബ് മുഹമ്മദ് അശ്‌റഫി, ഷഫീക് ആയടത്തിൽ, കെ സി ഇസ്മായിൽ,ടി പി സാജിദ്, മൊയ്തു മൂശാരികണ്ടി, ജി കെ നിസാർ,എം കെ മുഹമ്മദലി, മൊയ്തു വാഴയിൽ,കെ സി മുഹമ്മദ് റഫീഖ്,കെ എം ഷറഫുദ്ധീൻ, ഷഫീക് വാഴയിൽ, കെ സി ആശിർ സഹൽ,എൻ സി സൂപ്പി,കാസിം മാളിക്കണ്ടി, അഷ്‌റഫ് പാളയാട്ട് കുന്നുമ്മൽ അബ്ദുള്ള,വി ഇ അക്ബർ, ജി കെ ആഷിഫ് എന്നിവർ സംസാരിച്ചു. റോഷൻ മൂശാരി സ്വാഗതവും പി സി ശാമിൽ നന്ദിയും പറഞ്ഞു.