കൊയിലാണ്ടി: കീഴരിയൂർ ഫെസ്റ്റിന് ബുധനാഴ്ച തുടക്കമായി. ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച, വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു . കീഴരിയൂർ ഫ്രീഡം ഫൈറ്റഴ്സ് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷ യാത്ര ഫെസ്റ്റ് നഗരിയിൽ സമാപിച്ചു.കാലത്ത് 10 മണിക്ക് പതാക ഉയർന്നതോടെയാണ് ഫെസ്റ്റിനു തുടക്കമായത്. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ആകർഷകമായ ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണി നിരന്നു. അങ്കണവാടി ജീവനക്കാർ , വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ബാൻഡ് മേളം , മുത്തുക്കുടകൾ ചെണ്ടവാദ്യം എന്നിവ ഘോഷയാത്രക്ക് മികവേകി ഘോഷയാത്രക്കു ശേഷം നടന്ന ഫെസ്റ്റ് ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ എ നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല അധ്യക്ഷത വഹിച്ചു
കലാ സാമുഹ്യ രാഷ്ട്രീയ രംഗത്തെ നേതാക്കൾ ആശംസളർപ്പിച്ചു സംസാരിച്ചു തുടർന്ന് മേഘമൽഹാർ ഹൃദയ സംഗീത സംഗമം നടന്നു
റിയാ രമേഷിൻ്റെ നൃത്താവിഷ്ക്കാരവും അരങേറി
Latest from Local News
കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്
നന്തി ബസാർ : തകർന്നു കിടക്കുന്ന വൻമുഖം – നന്തി കീഴൂർ റോഡ് പുനരുദ്ധാരണത്തിന്1.7 കോടി രൂപ കൂടി അനുവദിച്ചതായി കാനത്തിൽ
ചെങ്ങോട്ടുകാവ്: ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ (65) അന്തരിച്ചു ഭാര്യ: ശ്യാമള മക്കൾ :രതീഷ്,രാഗേഷ്, രമ്യ മരുമക്കൾ: ബിജു,അശ്വതി, രേഷ്മ സഹോദരങ്ങൾ:
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ
ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി