ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രെട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. ആസൂത്രിത കൊലപാതകങ്ങൾ പരിഷ്കൃത സമൂഹത്തിനു അപമാനകരമാണ്, കേരളീയ പൊതുസമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണ് ഷുഹൈബ് വധം. രാഷ്ട്രീയപ്രത്യയശാസ്ത്രപരമായ ഭിന്നതയാണ് ഇത്ര ഭീകരമായകൊലപാതകത്തിന് കാരണം വന്യ മൃഗങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്ന രീതിയിൽ ഒരു ചെറുപ്പക്കാരനെ പതിഞ്ഞു നിന്ന് കൊണ്ട് ഒരു സംഘം സിപിഎം ക്രിമിനലുകൾ മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും നിഷ്ടൂരമായി കൊലപ്പെടുത്തുകയും ചെയ്തത് കേരളീയ പൊതു സമൂഹത്തിനു ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഈ കേസിലെ പ്രതികളെ സംരക്ഷിക്കാൻ പിണറായി സർക്കാർ നിയമ വ്യവഹാരത്തിനു കോടികളാണ് ചെലവഴിച്ചത്
ഇത്തരത്തിലുള്ള കൊലപാതകങ്ങളും അക്രമരുഷ്ട്രീയവും കേരളത്തിലെ വികസന പ്രവർത്തനത്തിന് സാരമായി ബാധിച്ചിട്ടുണ്ട് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത ക്രിമിനലുകളെ നിയമത്തിനു മുൻപിൽ കൊണ്ട് വരികയും അർഹമായ ശിക്ഷ നേടി കൊടുക്കുന്നത് വരെ യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി പി ദുൽഖിഫിൽ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷംനാസ് എം പി അധ്യക്ഷത വഹിച്ചു. നിഖിൽ കെ കെ , അഭിനന്ദ് എം. വി, ദാസൻ മരകുളത്തിൽ, നാണി പി പി, തൈക്കണ്ടി സത്യൻ, മറുവട്ടംക്കണ്ടി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്‌ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ
പയ്യോളി ചാലിൽ റോഡ് ചാലിൽ ബാലൻ (89) അന്തരിച്ചു. ഭാര്യ : പറമ്പത്ത് വത്സല (അയിനിക്കാട് ), മക്കൾ : മോളി