വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി നാളെ ഹർത്താൽ ആചരിക്കും. ഇടവിടാതെ വന്യജീവി ആക്രമണങ്ങളിൽ ജീവഹാനിയും ആശങ്കകളും ഉയരുന്നതിനിടയിലും കാര്യമായ നടപടികൾ സ്വീകരിക്കാത്ത ഭരണകൂട നയത്തിനെതിരെയാണ് പ്രതിഷേധം. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ. കെ. അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും ഹർത്താലിന് ആഹ്വാനം ചെയ്തു. അവശ്യ സർവീസുകൾ, പരീക്ഷകൾ, വിവാഹ ചടങ്ങുകൾ, പള്ളി തിരുന്നാൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചിട്ടുണ്ട്.