വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി. നസറുദ്ദീനെ അനുസ്മരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് പവിത്രൻആതിര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജിഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് കെ ടി വിനോദൻ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക പ്രസിഡൻറ് ഫൈസൽ, വനിതാ വിഗ് പ്രസിഡൻറ് എ.വി സുഹറ, കെ.വി.കെ സുബൈർ, എം.കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറർ ദിലീപ്കുമാർ നന്ദിയും പറഞ്ഞു.

അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് നന്തി ഷഹാനി ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ വച്ച് ജനറൽ മെഡിസിൻ നേത്രപരിശോധന, ദന്തപരിശോധന, ബിപി, ഷുഗർതുടങ്ങിയവ പരിശോധിച്ചു. 160 ഓളം പേർ ക്യാമ്പിൽ എത്തിചേർന്നിരുന്നു. ക്യാമ്പിന് എക്സിക്യൂട്ടീവ് മെമ്പർമാരായ രാജൻ വടക്കേയിൽ, എം.കെ വിശ്വൻ, സുരേഷ് ഒ റിയ , അശോകൻ പി, അബ്ദുള്ള, ആർ.വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

പി സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Next Story

കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക്; ടെൻഡർ നടപടി ആരംഭിക്കുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ