തീരപ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഷാഫി പറമ്പിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു

വടകര ലോക്സഭാ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഷാഫി പറമ്പിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു.
തുക ഉപയോഗിച്ച് വാങ്ങുന്ന 5 സുരക്ഷബോട്ടിൽ ഔട്ട്‌ബോർഡ് എൻജിൻ, ലൈഫ്ബോയേ, സുരക്ഷ കിറ്റുകൾ, ടോർച്ച് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചോമ്പാല, വടകര ബീച്ച്, തിക്കോടി, കണ്ണൂർ ജില്ലയിലെ ന്യൂ മാഹി, തലായി (തലശ്ശേരി) എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ബോട്ടുകളുടെ പ്രവർത്തനം.

Leave a Reply

Your email address will not be published.