കവി മേലൂർ വാസുദേവൻ അന്തരിച്ചു

കൊയിലാണ്ടി:കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടേയും വടക്കയിൽ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായി വിരമിച്ചതാണ്. ഭാര്യ: ഗൗരി

മക്കൾ: സംഗീത ( അധ്യാപിക,സലാല), അപർണ ( നൃത്താധ്യാപിക)

മരുമക്കൾ: ഹരീഷ് (അധ്യാപകൻ,സലാല), സുജീഷ് (വിപ്രോ,ചെന്നൈ )

സഹോദരങ്ങൾ: ശ്രീനിവാസൻ കിടാവ്, പാർവ്വതി, പരേതനായ പ്രൊഫ കെ വി രാജഗോപാലൻകിടാവ്

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണി വടക്കയിൽ വീട്ടുവളപ്പിൽ

സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവൻ്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിൻ്റെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സിനിമകൾക്കും, നിരവധി ആൽബങ്ങൾക്കും ഗാനരചന നടത്തിയിട്ടുണ്ട്.അബുദാബി ശക്തി അവാർഡ്, വി എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, മൂടാടി ദാമോദരൻ പുരസ്ക്കാരം, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ്,കൃഷ്ണ ഗീതി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിലംഗമാണ്

Leave a Reply

Your email address will not be published.

Previous Story

ഗോഖലെ യു. പി. സ്‌കൂളിൽ ശതാബ്ദി ആഘോഷത്തിന് സമാപനം

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 12.02.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 12.02.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ അബ്ദുൽമജീദ്. 👉ജനറൽസർജറി ഡോ.രാജൻകുമാർ 👉ഓർത്തോവിഭാഗം ഡോ.കുമാരൻചെട്ട്യാർ

വയനാട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ നാളെ ഹർത്താൽ.  എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസും ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ്

സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചു.  ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട ഹർഷിനക്ക് നീതി ലഭിക്കും വരെ സമരം ചെയ്യും: ഹര്‍ഷിന സമര സഹായ നിധി

പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട് ഇന്നും ദുരിതം പേറുന്ന ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹര്‍ഷിന

കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിൽ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിൽ അപൂർവരക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. ട്രാന്‍സ്ഫ്യൂഷന്‍