പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ ‘കരവിരുത്’ വർക്ക് എക്സ്പിരിയൻസ് ക്ലബ് അംഗങ്ങൾ നിർമിച്ച മെഡിസിൻ കവർ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹാരിഷ് മെഡിസിൻ കവർ ഏറ്റുവാങ്ങി. വിദ്യാർത്ഥികളിലെ നിർമാണ ശേഷികളെ പരിപോഷിക്കാൻ വേണ്ടിയാണ് ‘കരവിരുത്’ ക്ലബ് പ്രവർത്തിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ അതിന് വഴിയൊരുക്കുകയാണ് സ്കൂൾ. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കെ.സി, കവിത.കെ.കെ, രേഷ്മ. ബി, ‘കരവിരുത് ‘ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില് ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ