കൊയിലാണ്ടിക്ക് മറൈന്‍ റസ്‌ക്യൂ യൂണിറ്റ് അനുവദിച്ച ഷാഫി പറമ്പില്‍ എം.പി യെ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

കൊയിലാണ്ടി : നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക് ആശ്വാസമേകിക്കൊണ്ട് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച വടകര എം.പി ഷാഫി പറമ്പിലിനെ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും, വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്കും ഒന്നുപോലെ ഉപകാരപ്രദമാണ് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ്. ഓഖി, സുനാമി, കടലാക്രമണം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കടലോര മേഖലയില്‍ താമസമാക്കിയവര്‍ക്കും മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് ഉപകാരപ്രദമാകുമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.

32 അടി എഫ് ആര്‍ പി ബോട്ട്, 25 എച്ച് പി എഞ്ചിന്‍, ജി പി എസ്, ലൈഫ് ജാക്കറ്റ്, ബോയ, ടോര്‍ച്ച്, കോമ്പസ്, ഫസ്റ്റ് എയിഡ് കിറ്റ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന യൂണിറ്റാണ് കൊയിലാണ്ടിക്ക് അനുവദിച്ചിരിക്കുന്നത്. മറൈന്‍ റെസ്‌ക്യൂ യൂണിറ്റിന്റെ അഭാവം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി 13ാം തിയ്യതി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറില്‍ ധര്‍ണ്ണ പ്രഖ്യാപിച്ചിരുന്നു. എം. പി. ഇടപെടല്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാറും നഗരസഭയും ഇടപെടല്‍ നടത്തേണ്ട വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ധര്‍ണ്ണ മാറ്റമില്ലാതെ നടക്കുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. കെ. രാജന്‍, ജില്ലാ വൈസ് പ്രസിഡണ്ട് വി. കെ. സുധാകരന്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല സ്വദേശിക്ക് ദാരുണാന്ത്യം

Next Story

പി സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Latest from Local News

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി

മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്

കൊയിലാണ്ടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ചു

ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ