കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക്; ടെൻഡർ നടപടി ആരംഭിക്കുന്നു

1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭ വികസനത്തിന്റെ പാതയിലാണ്. നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരത്തിന്റെ മുഖഛായ മാറുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 21 കോടി രൂപ ചെലവിൽ 63,000 സ്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കോഴിക്കോട് എൻ.ഐ.ടിയാണ് കെട്ടിടത്തിന്റെ ആർക്കിടെക്ച്ചർ ഡിസൈൻ ചെയത് പ്രവർത്തി മോണിറ്റർ ചെയ്യുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്.

കെട്ടിടത്തില്‍ ഷോപ്പിംഗ് മാൾ ജ്വല്ലറികൾ ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ കോൺഫറൻസ് ഹാൾ മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ് ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 സെപ്തംബര്‍ മാസത്തില്‍ നടത്തുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭയുടെ ഈ ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലേലത്തിന് മുന്നോടിയായി ഫ്രീ ഓക്ഷൻ മീറ്റിങ്ങ് ഫ്രിബ്രവരി 27ന് രാവിലെ 10 മണി മുതൽ ടൗൺ ഹാളിൽ ലേലം മാർച്ച് 12, 13 തിയ്യതികളിൽ നടക്കും.

Leave a Reply

Your email address will not be published.

Previous Story

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി. നസറുദ്ദീനെ അനുസ്മരിച്ചു

Next Story

കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും ‘ഗാല-2025’ ആഘോഷിക്കുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,