കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാര ഉത്സവം എന്ന പേരിൽ കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

വ്യാപാരമാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തിൽ കൊയിലാണ്ടിയിലെ വ്യാപാര മേഖല ഊർജ്ജസ്വലമാക്കാൻ വേണ്ടി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാര ഉത്സവം എന്ന പേരിൽ കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20 മുതൽ മെയ് 20 വരെയുള്ള മൂന്നുമാസ കാലാവധിയിലാണ് പരിപാടികൾ നടക്കുന്നത്. ഒന്നാം സമ്മാനമായി മാരുതി കാർ, രണ്ടാം സമ്മാനമായി ആക്ടീവ സ്കൂട്ടർ, മൂന്നാം സമ്മാനമായി ഒരു പവൻ, 20 പേർക്ക് പ്രോത്സാഹന സമ്മാനം.  കൂടാതെ ഓരോ ആഴ്ച കൂടുന്തോറും നറുക്കെടുപ്പിൽ സമ്മാനങ്ങൾ. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധയിനം കലാപരിപാടികൾ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.