ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കലാ-സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്. ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന കെ മുഹമ്മദ് ഇസ അലി ഇൻ്റർനാഷനൽ ഗ്രൂപ്പ് ജനറൽ മാനേജറാണ്.
1976ൽ തൻെറ 19-ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തി. നിരവധി കലാകാരന്മാരെ ദോഹയിൽ എത്തിക്കുന്നതിനും അവർക്ക് വേദിയൊരുക്കുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്ന മുഹമ്മദ്, അവശരായ കലാകാരന്മാരെ കണ്ടെത്തുന്നതിനും അവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നതിനും മുന്നിൽ ആയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കെ മുഹമ്മദ് ഒരു മികച്ച സ്പോർട്സ് പ്രേമി കൂടിയായിരുന്നു. കുടുംബസമേതം പതിറ്റാണ്ടുകളായി ഖത്തറിലാണ് താമസം. ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനിൽ നടക്കുമെന്ന് എന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ : നസീമ, മക്കൾ : നൗഫൽ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, റജില, മരുമകൻ : ആസാദ്.