കൊയിലാണ്ടി: ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒളളൂര്‍കടവില്‍ നിര്‍മ്മിച്ച പാലം ഫെബ്രുവരി 25ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം.സച്ചിന്‍ദേവ്,കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മ്മിച്ചത്. 250 മീറ്റര്‍ നീളത്തിലും,12 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് 12 തൂണുകളാണ് ഉളളത്. പാലത്തിന്റെ ഇരു വശത്ത് കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ നടപ്പാതയുണ്ട്. 20.36 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെങ്ങോട്ടുകാവ്,ചേലിയ വഴി ഒളളൂര്‍,പുത്തഞ്ചേരി ,കൂമുളളി,അത്തോളി ഭാഗത്തേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയും.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി