പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം; നടപടിക്കൊരുങ്ങി അധികൃതർ

കൊടുവള്ളി: നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം. പൂനൂർപ്പുഴയിലെ കൊടുവളളി നഗരസഭ പരിധിയിൽപ്പെട്ട നൊച്ചിമണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി കടവു വരെ 800 മീറ്ററോളം പുഴയുടെ തീരത്ത് ഉയരത്തിൽ മണ്ണ് നിക്ഷേപിച്ചാണ് റോഡ് നിർമാണത്തിന് നീക്കം നടക്കുന്നത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെ നിക്ഷേപിച്ചാണ് റോഡ് നിർമാണം നടക്കുന്നത്.
റോഡ് നിർമാണത്തിനായി പുഴയോരത്തെ കൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. എന്നാൽ മുറിച്ചു മാറ്റിയ മരങ്ങളുടെ കുറ്റികൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അനധികൃതമായി മുറിച്ച മരങ്ങൾ കടത്തികൊണ്ടുപോയതായി പുഴയോരവാസികൾ പറഞ്ഞു.

കൊടുവള്ളി നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് പുഴയോരം കയ്യേറി റോഡ് നിർമാണം നടക്കുന്നതെന്ന് കൊടുവള്ളി നഗരസഭ സെക്രട്ടറി കെ.സുധീർ പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോൾ കയ്യേറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്‌ സംബന്ധിച്ച് പരാതി ലഭിച്ചതായും, ഇത് കൊടുവള്ളി പോലീസിന് കൈമാറിയതായും ശക്തമായ തുടർ നടപടികൾ ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ പുഴ കയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.

കൊടുവള്ളി സ്പെഷ്യൽ വില്ലജ് ഓഫീസറുടെ നേതൃത്വത്തിൽ പൂനൂർപ്പുഴയിലെ മണ്ണിട്ട ഭാഗം സന്ദർശിച്ചു. പുഴയിൽ അനധികൃതമായി മണ്ണിട്ടത് കണ്ടെത്തിയ സാഹചര്യത്തിൽ തുടർ നടപടികൾക്കായി താമരശ്ശേരി താലൂക്ക് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു. പുഴയുടെ ഒരു വശത്ത് അശാസ്ത്രീയമായി ഉയർത്തിൽ മണ്ണിട്ടത് മഴക്കാലത്ത് മറുകരയിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് പുഴയോരവാസികൾ ആശങ്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും  കലാ-സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ കെ. മുഹമ്മദ്​ ഈസ അന്തരിച്ചു

Next Story

എക്സ്ക്ലൂസീവ് ഓഫർ: Ultimate Care പോളിസി – Care Health Insurance

Latest from Local News

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ