വടകര: വടകര ജേർണലിസ്റ്റ് യൂനിയൻ പത്രപ്രവർത്തകർക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ കെ.വിജയകുമാരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകർ ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിന് മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.ലിജീഷ്, രാജീവൻ പറമ്പത്ത്, പി.കെ. രാധാകൃഷ്ണൻ, ഇസ്മയിൽ മാടാശേരി, ആർ.കെ.പ്രദീപ്, കെ.ഹാഷിം, എം.അശ്വനി തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിത് വളയം സ്വാഗതം പറഞ്ഞു.
Latest from Uncategorized
കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്ക്കാരികോത്സവമായ ഫെസ്റ്റ് മെഗാ സ്റ്റേജ് ഇവൻ്റ്സിന് (ഫിബ്രവരി 12 ന്) ബുധനാഴച തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ
സംസ്ഥാനത്ത് 78 മദ്യവില്പ്പനശാലകള് കൂടി തുറക്കും. പൊതുജനപ്രക്ഷോഭവും മറ്റും മൂലം യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് പൂട്ടിയ ഷോപ്പുകളാണ് വീണ്ടും തുറക്കാന് തീരുമാനിച്ചിരിക്കുന്നത്.
കല്ലോട് കാരപ്പറമ്പത്ത് കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമൻ. മക്കൾ കെ.പി.കരുണാകരൻ (കല്ലോട്), ദേവി, സതി. മരുമക്കൾ: കീഴില്ലത്ത് കുഞ്ഞിരാമൻ,
കൊയിലാണ്ടി : പരപ്പിൽ ഹംസ മുഹമ്മദ് (ഫലാഹ്) (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കൾ ഫൈസൽ, ഫാഹിസ്, ഫാസില, ഫവാസ്. മരുമക്കൾ
മുച്ചിലോട്ടു ഭഗവതി വടക്കെ മലബാറിലെ വാണിയസമുദായത്തിന്റെ കുലദേവതയാണ് മുച്ചിലോട്ടു ഭഗവതി. കീഴ്ലോകത്തെ മനുഷ്യരുടെ മാരിയും ചൂരിയും മഹാവ്യാധിയും തടകിയൊഴിപ്പിച്ച് ഗുണപ്പാടു വരുത്താൻ