പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി സ്കൂൾ തൊണ്ണൂറ്റി നാലാം വാർഷികത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കായിക താരം എം ടി ജാസ്മിൻ ഉദ്ഘാടനം ചെയ്തു. കെ കെ യൂസുഫ് അധ്യക്ഷത വഹിച്ചു. കെ ടി മൊയ്തീൻ, കെ എം അബ്ദുൽ സലാം, ടി എം കെ യൂസുഫ്, ശരീഫ് കയനോത്ത്, സി വി നജ്മ, ടി എം അബ്ദുൽ അസീസ്, പി മുനീർ, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, കെ എൻ സനില കുമാരി, കെ കെ അൻസാർ, മുഹമ്മദ് ഷാനി, കെ റഷീദ്, എം കെ റഷീദ്, എം കെ നിസാർ, ടി സിദ്ദിഖ്, മുഹമ്മദ് ഷാനി എന്നിവർ സംസാരിച്ചു.
