ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി. കൊല്ലം ടൗണിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി. തുടർന്ന് അഭിഷേകിന്റെ വീട്ടിൽ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. പ്രതീക്ഷ സിക്രട്ടറി ജോബിന സ്വാഗതം പറഞ്ഞു. എൻ.വി. വത്സൻ, സുധീഷ് നരിക്കുനി, രാജീവൻ മാസ്റ്റർ, രവി തിരുവോത്ത്, പുഷ്പരാജൻ നങ്ങാണത്ത്, ഗംഗാധരൻ, സത്യൻ, അനു, സജീവൻ പുത്തലത്ത്, രവിപുള്ളുവനം കണ്ടി എന്നിവർ പ്രസംഗിച്ചു.
Latest from Local News
കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.
കോടഞ്ചേരി (കോഴിക്കോട്): കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി (ജോർജ്.എം.തോമസ്-57)
കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി
വടകര: ‘മടപ്പള്ളി ഓർമ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന,
മുചുകുന്ന്: വെളുത്താടൻ വീട്ടിൽ (ചെമ്മിക്കാട്ട്) ദേവദാസ് (70) അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞുണ്ണി കിടവ്. അമ്മ പരേതയായ ലക്ഷ്മി അമ്മ.