കൊയിലാണ്ടി നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടില്‍ സുരേഷ് (55) എന്നയാള്‍ക്കാണ് വെട്ടേറ്റത്. സുരേഷിന് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞയുടന്‍ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സുരേഷിനെ താലൂക്കാശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കായതില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഡിവൈഎസ്പി ഹരിപ്രസാദ്, സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ എസ്.ഐമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.