കൊയിലാണ്ടി: സാമൂഹ്യ,സാമ്പത്തിക, തൊഴിൽ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് 1% തൊഴിൽ സംവരണം അനുവദിക്കണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ കോഴിക്കോട് ജില്ലാ കൗൺസിൽ സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു . 1 % വിദ്യാഭ്യാസ സംവരണം ഡിഗ്രി ടി.ടി.സി. കോഴ്സുകളിലേക്ക് കൂടി നൽകണമെന്നും കോഴിക്കോട് ജില്ലയിലെ കുലാല സമുദായത്തെ എസ് സി ഒ.ഇ.സി ലിസ്റ്റിലേക്ക് ചേർത്ത് ഉത്തരവ് വന്നിട്ടും സർക്കാർ സൈറ്റിലും സർവ്വകലാശാല, ബോർഡ് പരീക്ഷ പ്രോസ്പെക്ടസിലും മാറ്റം വരുത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശനവും, ഗ്രാൻ്റുംമറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണെന്നും ഇത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പഴയകാല തൊഴിലാളി ആഞ്ഞോളി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് ഷിജു പാലേരി അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ. ഭാസ്ക്കരൻ, അനിൽകുമാർ തോടണ്ണൂർ, ശശി രാരോത്ത്, രാധാകൃഷ്ണൻ കൊന്നക്കൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ