കൊയിലാണ്ടി: വിട പറഞ്ഞ ഭാവഗായകൻ പി.ജയചന്ദ്രന് വേറിട്ട ഒരു അനുസ്മരണം. ഉപകരണ സംഗീതാഞ്ജലിയൊരുക്കിയാണ് റെഡ് കർട്ടൻ കൊയിലാണ്ടി പ്രിയഗായകനെ അനുസ്മരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 11ന്) വൈകീട്ട് 5 മണിയ്ക്ക് കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിലാണ് പരിപാടി.
ബാൻസുരിയിൽ ശശി പൂക്കാട്, എൻ.ഇ.ഹരികുമാർ (തബല), അബ്ദുൾ നിസാർ (ഗിറ്റാർ), മധു ബാലൻ (ഡ്രംസ് ) എന്നിവരാണ് സംഗീതാഞ്ജലി ഒരുക്കുന്നത്. ആസ്വാദകർക്ക് പ്രിയപ്പെട്ട ജയചന്ദ്രൻ്റെ ഗാനങ്ങളും അവതരിപ്പിക്കും.