കൊയിലാണ്ടി : പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയഞ്ജത്തിന് നിറഞ്ഞ ഭക്ത ജനസാന്നിധ്യം. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ചൊവ്വാഴ്ച നരസിംഹാവതാരത്തിന്റെ കഥയാണ് പറയുക. 12ന് ശ്രീകൃഷ്ണാവതാരവും. വൈകീട്ട് ഉറിയടിയും സംഘടിപ്പിച്ചിട്ടുണ്ട്. 13ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 15ന് സപ്താഹം സമാപിക്കും.
ക്ഷേത്രത്തിലെ ഇത്തവണത്തെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 20 മുതല്‍ 26 വരെ നടക്കും. 20ന് വൈകീട്ട് ചിദാനന്ദപുരി സ്വാമിയുടെ പ്രഭാഷണം. 21ന് കലാസന്ധ്യ. 22ന് കീര്‍ത്തനാലാപനം, 23ന് തിരുവാതിര, ഭക്തിഗാനമേള, 25ന് ശിവസഹസ്രനാമാര്‍ച്ചന, കീര്‍ത്തനാലാപനം. 26ന് മഹാശിവരാത്രി. രാവിലെ മുതല്‍ വൈകീട്ട് വരെ അഖണ്ഡ നൃത്താര്‍ച്ചന. ഭരതാഞ്ജലി മധുസൂദനന്‍ നേതൃത്വം നല്‍കും.