അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് അഞ്ച് വരെ ആഘോഷിക്കും. ഫെബ്രുവരി 28ന് രാത്രി 10 മണിയ്ക്ക് ശേഷം കൊടിയേറ്റം. തന്ത്രി പാതിരിശ്ശേരി ഇല്ലം ശ്രീകുമാരന്‍ നമ്പൂതിരിപ്പാടും, മേല്‍ശാന്തി മേൽശാന്തി നീല മന
പ്രശാന്ത് നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രജീഷ് മാരാര്‍ കാര്‍ത്തികപ്പള്ളിയുടെ തായമ്പക. ഒന്നിന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് വനിതാ പഞ്ചാരിമേളം, നൃത്ത പരിപാടി, തായമ്പക-ജിതിന്‍ലാല്‍ ചോയ്യക്കാട്. രണ്ടിന് കാഴ്ചശീവേലി, വൈകീട്ട് തിരുവാതിരക്കളി, സര്‍ഗ്ഗസന്ധ്യ, തായമ്പക-ചൊവ്വല്ലൂര്‍ മോഹന വാര്യര്‍. മൂന്നിന് ചെറിയ വിളക്ക്, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് കുടവരവ്, രാത്രി ഏഴിന് ഗാനമേള, തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്. നാലിന് വലിയ വിളക്ക് രാവിലെ പള്ളിവേട്ടക്കുളള എഴുന്നളളത്ത്, ആചാര വരവും ആഘോഷ വരവുകളും, മലക്കളി, കൂട്ടത്തിറ, ഇരട്ടത്തായമ്പക -സദനം രാജേഷ്, സദനം സുരേഷ്. രാത്രി 10ന് മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്. അഞ്ചിന് താലപ്പൊലി. രാവിലെ കാഴ്ചശീവേലി, നടേരി പൊയില്‍ നിന്നുളള വരവ്, നമ്പ്രത്ത് മൂത്താശാരിയുടെ വരവ്, പരിചകളി, കരടി വരവ്, പള്ളിവേട്ട, താലപ്പൊലി എഴുന്നളളത്ത്, പാണ്ടി മേളം. മേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വെടിക്കെട്ട്. പുലര്‍ച്ചെ കൊടിയിറക്കല്‍, കോലം വെട്ട്.
Latest from Local News
എല്ലാ കാർഡുകൾക്കും ഇനി റേഷൻ മണ്ണെണ്ണ ലഭിക്കും! സംസ്ഥാനത്തെ വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ
മേപ്പയ്യൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുത്തു. എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി
ധാർമ്മിക പക്ഷത്ത് അടിയുറച്ചു പ്രവർത്തിച്ചു വരുന്ന എസ്.എസ്.എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം അമ്പത്തി മൂന്ന് വർഷം പിന്നിടുകയാണ്. ഈ വരുന്ന ഏപ്രിൽ
വാഗ്ഭടാനന്ദഗുരുദേവരുടെ 140 -ാമത് ജയന്തി കേരള ആത്മവിദ്യാസംഘം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഗുരുകുലം ആർട്ട് ഗ്യാലറിയിൽ
ഗുജറാത്തിൽ ടയർ പണിക്കിടെ ടയർ പൊട്ടിത്തെറിച്ച് കടിയങ്ങാട് സ്വദേശി മരിച്ചു. ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ