കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ സ്മരണാഞ്ജലി നടത്തി. സാംസ്കാരിക നിലയം സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ലത്തീഫ് കവലാട് അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് പ്ലസ്, കൈരളി ടിവി, മഴവിൽ മനോരമ ചാനലുകളിലൂടെ ശ്രദ്ധേയനായ ഗായകൻ, സ്റ്റാർ ബീറ്റ് മ്യൂസിക് അക്കാദമി സംഗീത അധ്യാപകൻ അനീഷ് ബാബു മുചുകുന്ന് ഗാനാലാപനത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു.
വിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പി വി ഷൈമ,വിനോദ് കക്കഞ്ചേരി, നാസർ കാപ്പാട്, സുനന്ദാ ഗംഗൻ, അശോക് അക്ഷയ, ചേനോത്ത് ഭാസ്കരൻ, സുരേഷ് മൂടാടി, ജ്യോതിലക്ഷ്മി ജെ ആർ, കെ ടി ഗംഗാധരൻ, കരുണാകരൻ കലാമംഗലം, വിവേക് വി കെ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു മേലൂർ, രമേശ് പി കെ, കെ കെ രാജീവൻ, രശ്മി എൻ കെ, ആശാ കെ എസ്, രവീന്ദ്രൻ ടി കെ, ആരതി എസ് ബി, വിജീഷ കെ പി, കെ എം ബി കണയങ്കോട്, ജയചന്ദ്രൻ, ആർ കെ രാജൻ എന്നിവർ അനുസ്മരണത്തോടനുബന്ധിച്ചുള്ള ഗാനാലാപനവും സ്മരണാഞ്ജലിയും പുരസ്കാര സമർപ്പണവും നിർവഹിച്ചു.