കൊയിലാണ്ടി: പട്ടികജാതി വിഭാഗങ്ങളിലെ ഉന്നതവിദ്യാഭ്യാസ വിദ്യാർഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ ഏഴര ലക്ഷത്തോളം തുക ചെലവഴിച്ച സംരംഭത്തിൻ്റെ വിതരണം നഗരസഭ അധ്യക്ഷ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, കൗൺസിലർമാരായ എ.അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, എം. പ്രമോദ്, എസ്.സി.ഡി.ഒ. അനിത എന്നിവർ സംസാരിച്ചു.
Latest from Local News
പെരുവട്ടൂർ കുനിയിൽ ബീവി (68) അന്തരിച്ചു. ഭർത്താവ് പരേതനായ മഹമൂദ്. മക്കൾ ജാഫർ (ഖത്തർ), റഷീദ് (മലേഷ്യ). സഹോദരൻ ജെ വി
കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്
സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം
ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ
ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ പുതുതായി നിർമ്മിച്ച അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു ചെങ്കല്ല് കയറ്റി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ







