കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം കുറുന്തോടി എം.എൽ.പി സ്കൂളിൽ നടന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി .എം ലീന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വല്ലത്ത് ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും, കെ. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും, പി.എം.ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പാറോൽ ശങ്കരൻ, പി.പി. കുട്ടികൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ രാധാകൃഷ്ണൻ, സി.പി.മുകുന്ദൻ, കലിക പി ശങ്കരൻ, കെ.കെ.കുഞ്ഞിക്കണ്ണൻ, വി.പത്മിനി, വരണാധികാരി കെ .ടി നാണു, പ്രമോദ് പാലിച്ചേരി, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കെ. പി കുഞ്ഞിരാമൻ നായർ പതാക ഉയർത്തി. പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
Latest from Local News
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20