കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിൽ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിൽ അപൂർവരക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര് ബ്ലഡ് ഡോണര് രജിസ്ട്രി കേരള ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്സില് പുറത്തിറക്കി. ട്രാന്സ്ഫ്യൂഷന് സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമാണ് റെയര് ബ്ലഡ് ഡോണര് രജിസ്ട്രി. നിരവധി ആന്റിജനുകള് പരിശോധിച്ച ശേഷമാണ് അപൂര്വ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്.

തിരുവനന്തപുരം, കോട്ടയം, തൃശൂര്, കോഴിക്കോട് സര്ക്കാര് മെഡിക്കല് കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂര്ത്തിയാക്കിയത്. ഇതുവരെ 3000 അപൂര്വ രക്തദാതാക്കളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാള് രോഗം, വൃക്ക, കാന്സര് രോഗികള് എന്നിവരിലും ഗര്ഭിണികളിലും ആന്റിബോഡികള് ഉണ്ടാവാന് സാധ്യതയുണ്ട്. അവര്ക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോള് ഈ രജിസ്ട്രയില് നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നല്കി ജീവന് രക്ഷിക്കാന് കഴിയുന്നതാണ്. കേരള മോഡല് റെയര് ബ്ലഡ് ഡോണര് രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാന്സ്ഫ്യൂഷന് സര്വീസസ് ഡയറക്ടര് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു

Next Story

മൃദുല ചന്ദ്രന്റെ ‘വേനൽ നോവ്’ പുസ്തകം പ്രകാശനം ചെയ്തു

Latest from Main News

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും