പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട ഹർഷിനക്ക് നീതി ലഭിക്കും വരെ സമരം ചെയ്യും: ഹര്‍ഷിന സമര സഹായ നിധി

/

പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട് ഇന്നും ദുരിതം പേറുന്ന ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹര്‍ഷിന സമര സഹായ നിധി ആരോപിച്ചു. പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുന്ദമംഗലം കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെ, സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ചതുകൊണ്ടാണ് ഹൈക്കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സ്റ്റേ സമ്പാദിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേസ് സ്റ്റേ ചെയ്തിട്ടും ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കുന്നു.

ഹര്‍ഷിന കേസില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ നീതി ലഭിക്കും വരെ നിയമപോരാട്ടത്തോടൊപ്പം സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സത്യാഗ്രഹ സമരം നടത്തും. മുന്‍ കെപിസിസി പ്രസിഡണ്ട് കെ മുരളീധരന്‍ സമരം ഉദ്ഘാടനം ചെയ്യും. സമാപനം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍ നിര്‍വ്വഹിക്കുമെന്നും സമരത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കുമെന്നും ഹര്‍ഷിന സമര സഹായ നിധി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

മാലിന്യം വലിച്ചെറിയലിനെതിരെ മുന്നറിയിപ്പുമായി മ്യൂസിക്കൽ വീഡിയോയുമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത്

Next Story

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”   കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  

താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു

 കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.  കൈതപ്പൊയില്‍ പുതിയപുരയില്‍

ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ

കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.