മൂടാടി : ഗോഖലെ യു. പി സ്‌കൂളിൽ ആറ് മാസമായി നടന്നുവന്ന ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢ സമാപനം. സമാപന സമ്മേളനം ജമീല കാനത്തിൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
യുവ എഴുത്തുകാരി നിമ്‌ന വിജയ്, സ്‌കൂൾ മാനേജർ ഡോ. കേശവദാസ്, ഹെഡ്്മാസ്റ്റർ ടി. സുരേന്ദ്രകുമാർ, പി. ടി. എ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കൊയിലാണ്ടി നഗരസഭാ കൗൺസിലർ ഫക്രുദ്ദീൻ, മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി കെ. ഭാസ്‌കരൻ, കെ. പി സുമിത, കെ. കെ. രഘുനാഥൻ മാസ്റ്റർ, കെ. കെ. വാസു, പി. ജി. രാജീവ്, എൻ. അശ്റഫ്, ടി. കെ. ബീന, കെ. റാഷിദ്, ബിജുകുമാർ, വാർഡ് മെമ്പറും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. ഷഹീർ സംസാരിച്ചു.
സമാപനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, സുവനീർ പ്രകാശനം, കുട്ടികൾ തയ്യാറാക്കിയ ‘ചില്ലകൾ ‘ എന്ന നൂറ് കഥാ പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും നടന്നു.
