ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു. യോഗത്തിൽ എ.കെ.ഡി.എ സെക്രട്ടറി ബാബു പി.പി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് നെല്ലിമടത്തിൽ പ്രകാശൻ അധ്യക്ഷനായിരുന്നു. എ.കെ.ഡി.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു.
വ്യാപാര രംഗത്ത് വരുന്ന പ്രതിസന്ധികളെ കുറിച്ച് എ.കെ.ഡി.എ സംസ്ഥാന സെക്രട്ടറി അമൽ അശോക് വിശദീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ.എം രാജീവൻ കൊയിലാണ്ടി യൂണിറ്റ് ബേക്കറി അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി അൻവർ, ചന്ദ്രൻ ഐശ്വര്യ ഹോൾസെയിൽ, സ്വാക് കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി രോഹിത് സഫീർ ഗാലക്സി ഫാറൂഖ് ബോധി ബോധി സോൺ സൗമിനി കെ.വി.വി.ഇ.എസ് വനിതാ വിംഗ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്, ഷീബ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എ.കെ.ഡി.എ കോഴിക്കോട് ജില്ലാ ട്രഷറർ സി കെ ലാലു നന്ദി പ്രകാശിപ്പിച്ചു.