താമരശ്ശേരി: 100-ാം വയസ്സിൽ അബ്ദുള്ളക്ക് തിമിരശസ്ത്രക്രിയ താമരശ്ശേരി വി ട്രസ്റ്റ് ആശുപത്രി വിജയകരമായി പൂർത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്കാണ് ഡോക്ടർ കൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം സർജറി വിജയകരമായി പൂർത്തിയാക്കിയത്. തലയാട് സ്വദേശിയായ അബ്ദുള്ള ഇരുകണ്ണിനും തിമിരം ബാധിച്ച് നാലാം ഘട്ടത്തിലേക്ക് കടക്കുന്ന അവസ്ഥയിൽ ആണ് താമരശ്ശേരി വി ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. നിലവിൽ അബ്ദുള്ളയുടെ ഇടതു കണ്ണാണ് സർജറിക്ക് വിധേയമാക്കിയത്, 100-ാം വയസ്സിൽ ശസ്ത്രക്രിയ നടത്താൻ സമ്മതം നൽകിയ അബദുള്ളയുടെ ആത്മവിശ്വാസം ഏവർക്കും പ്രചോദനമാണ്.
വർഷങ്ങളായി വിശ്വാസയോഗ്യമായ രീതിയിൽ പ്രവർത്തനം നടത്തുന്ന വി ട്രസ്റ്റ് കാണ്ണാശുപത്രിയിൽ നിരവധി തിമിര ശസ്ത്രക്രിയകൾ നടക്കുകയും കാഴ്ച മങ്ങി എത്തിയ അനേകം പേർക്ക് തെളിമയുള്ള കാഴ്ച ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് വി ട്രസ്റ്റിൽ നൂറു വയസ് പ്രായമുള്ള ഒരാൾക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ച ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ആശുപത്രി ടീം അംഗങ്ങൾ.
നൂതന രീതിയിലുള്ള വിവിധ നേത്രചികിത്സകൾ, മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്ന വി ട്രസ്റ്റ് ആശുപത്രി പേരുപോലെ തന്നെ ആളുകളുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് ജൈത്ര യാത്ര തുടരുകയാണ്. ഒഫ്താൽമോളജി കെയറിൽ പ്രമേഹരോഗികളിൽ കാണുന്ന റെനോപതിക്കായുള്ള ലേസർ ചികിത്സ ഇൻജെക്ഷൻ ട്രീറ്റ്‌മെൻ്റ്, എന്നിവ കൂടാതെ കോങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന ടോസിസ്, എന്നിവയെല്ലാം വിജയകരമായി നടത്തിവരുന്നുണ്ട്.