ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർതട ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങത്ത് യൂ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ടൂറിസ്റ്റ് കേന്ദ്രമായ അകലാപ്പുഴയുടെ തീരം വൃത്തിയാക്കി. പരിപാടിയുടെ ഉദ്ഘാടനം തുറയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കുറ്റിയിൽ റസാഖ് നിർവ്വഹിച്ചു . പി.ടി.എ പ്രസിഡണ്ട് സുരേഷ് ഓടയിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ വി.ഐ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.ടി സാജിദ, കെ.കെ സുധ, ഷിജു ഇരിങ്ങത്ത്, ബിനിൽ വിളയാട്ടൂർ, കെ.കെ അനുരാഗ്, പി. സന്ധ്യ, വി.വിപുല, അനന്തു സി നായർ, എം.ടി രഷ്മിത എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. ദേശീയ ഹരിതസേനയുടെ കോഡിനേറ്റർ എൽ.വി അസ്‌ലം നന്ദി രേഖപ്പെടുത്തി.
