ഭാഷാശ്രീ ഏർപ്പെടുത്തിയ ഈ വർഷത്തെ യു.എ.ഖാദർ സംസ്ഥാന സാഹിത്യ പുരസ്കാരം ഡോ. വി എൻ സന്തോഷ് കുമാറിന്റെ ‘ആത്മബോധത്തിന്റെ സൗന്ദര്യശാസ്ത്രം’ ലേഖന സമാഹാരത്തിന് ലഭിച്ചു. ഫെബ്രുവരി 12 ന് 2 മണിക്ക് പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും. സിനിമ, നാടക ഗാന രചയിതാവ് രമേശ് കാവിൽ, പ്രകാശ് വെള്ളിയൂർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
