കഥകള്‍ പറഞ്ഞും, ചേര്‍ത്ത് പിടിച്ചും ചങ്ങാത്തപ്പന്തലില്‍ അവര്‍ ഒത്തു കൂടി

ചേമഞ്ചേരി: പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും പരസ്പരം ചേര്‍ത്തുപിടിച്ചും ചങ്ങാത്തപ്പന്തലില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. ശാരീരിക അവശതകള്‍ കാരണം വീടിനുള്ളില്‍ ഒതുങ്ങേണ്ടി വന്ന അവരെല്ലാം സ്‌നേഹം പങ്കുവെച്ച്, ഒത്തുചേരലിന്റെ മധുരമൂറും നിമിഷങ്ങള്‍ ചേര്‍ത്തു പിടിച്ചാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്. പാരാപ്ലീജയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ പന്ത്രണ്ടാം വാര്‍ഷികം ചങ്ങാത്തപ്പന്തല്‍ 2025-ആണ് അവിസ്മരണീയ അനുഭവമായി മാറിയത്. ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി കലാകാരന്‍മാര്‍ കലാ വിരുന്നൊരുക്കി.

അപകടത്തില്‍ പെട്ട് കിടപ്പിലായ കാലത്തെക്കുറിച്ച് ചടങ്ങില്‍ സംബന്ധിച്ച നടന്‍ നിര്‍മല്‍ പാലാഴി ഓര്‍ത്തെടുത്തു. എല്ലാം തകര്‍ന്നെന്ന് കരുതിയ ആ ദിവസങ്ങളില്‍ നിന്നാണ് താന്‍ ഉയര്‍ത്തെഴുന്നേറ്റത്. എഴുന്നേറ്റ് നടക്കണം. അല്ല വേഗത്തില്‍ ഓടണം. നിങ്ങള്‍ക്കതിന് സാധിക്കുമെന്ന് നിര്‍മല്‍ പറഞ്ഞപ്പോള്‍ പ്രത്യാശയുടെ നിറഞ്ഞ കൈയടി ഉയര്‍ന്നു. നടന്‍മാരും മിമിക്രി കലാകാരന്‍മാരുമായ ദേവരാജന്‍, പ്രദീപ് ബാലന്‍, മധുലാല്‍ കൊയിലാണ്ടി, സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച നിഷാന്‍ മുഹമ്മദ്, ഡോ. എം.കെ.കൃപാല്‍ തുടങ്ങിയവര്‍ കലാപ്രകടനം ഒരുക്കി. ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, കവി ബിനേഷ് ചേമഞ്ചേരി, പ്രകാശന്‍ കുനിക്കണ്ടി, മിനി, സിറാജ്, കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള പാരാപ്ലിജിയ ബാധിതര്‍ പരിപാടിയില്‍ പങ്കെടുത്തു. നട്ടെല്ലിന്റെ വൈകല്യത്താല്‍ ശരീരത്തിനൊപ്പം ജീവിതവും തളര്‍ന്നു പോയ പാരാപ്ലീജിയ രോഗികള്‍ക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ്.

ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ പ്രഭാകരന്‍ എളാട്ടേരിയും ചേര്‍ന്നാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ജീവിതം പ്രയാസത്തിലായവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് സംഘടന പന്ത്രണ്ട് വയസിലേക്കെത്തിയിരിക്കുന്ന ഈ സംഘടന ഇന്ന് ഭിന്ന ശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയാണ്.

Leave a Reply

Your email address will not be published.

Previous Story

മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ലഹരിക്കെതിരെ യൂത്ത് ലീഗ് ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

Next Story

കോരപ്പുഴയെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീക്ഷണർ ഡോ: നമ്രത

പൂക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ടി.നസിറുദ്ദീനെ അനുസ്മരിച്ചു

പൂക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി.നസറുദ്ധീനെ പൂക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുസ്മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന

രാജസ്ഥാന്‍ പ്രതിമ നിര്‍മ്മാതാക്കളോട് ക്രൂരത; പ്രതിമകള്‍ തച്ചുടച്ചു

കൊയിലാണ്ടി: വര്‍ഷങ്ങളായി പൂക്കാടില്‍ സ്ഥിരതാമസമാക്കി പ്രതിമകള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തിയ രാജസ്ഥാന്‍ കുടുംബങ്ങളോട് ക്രൂരത. റോഡരികില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വില്‍പ്പനയ്ക്കായി നിരത്തി

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

കുന്നത്തുകരയിൽ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര