വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനം ഇടിച്ച് കോമ അവസ്ഥയിലാക്കിയ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി പുറമേരി സ്വദേശി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.  ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു.

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം വളഞ്ചേരി വീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

Next Story

മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ സമ്മേളനം 12ന് കൊടക്കാട്ടുമുറി കമ്മ്യൂണിറ്റി ഹാളിൽ

Latest from Local News

കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക്; ടെൻഡർ നടപടി ആരംഭിക്കുന്നു

1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭ വികസനത്തിന്റെ പാതയിലാണ്. നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി. നസറുദ്ദീനെ അനുസ്മരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര

കൊയിലാണ്ടിക്ക് മറൈന്‍ റസ്‌ക്യൂ യൂണിറ്റ് അനുവദിച്ച ഷാഫി പറമ്പില്‍ എം എല്‍ എ യെ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

കൊയിലാണ്ടി : നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക് ആശ്വാസമേകിക്കൊണ്ട് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച വടകര എം.പി

പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം; നടപടിക്കൊരുങ്ങി അധികൃതർ

കൊടുവള്ളി: നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം. പൂനൂർപ്പുഴയിലെ കൊടുവളളി നഗരസഭ പരിധിയിൽപ്പെട്ട നൊച്ചിമണ്ണിൽ