കൊയിലാണ്ടി :കേരള മൺപാത്ര നിർമ്മാണ സമുദായ സഭ 18-ാം മത് ജില്ലാ കൗൺസിൽ സമ്മേളനം കൊടക്കാട്ടുമുറി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നു. സമ്മേളനം എൽഡിഎഫ് കൺവീനർ ടി .പി . രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എ. വി .ഗണേശൻ അധ്യക്ഷത വഹിക്കും.കെ ബാലനാരായണൻ, സി .ആർ .പ്രഫുൽ കൃഷ്ണ, കൗൺസിൽ വി.രമേശൻ മാസ്റ്റർ, വനിതാ വേദി സംസ്ഥാന പ്രസിഡണ്ട് ലതികാ രവീന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ വി.വി. പ്രഭാകരൻ, ശിവദാസൻ ഇരിങ്ങത്ത്, ആർ. നാരായണൻ, പി. രാഘവൻ എന്നിവർ പങ്കെടുക്കുന്നു.
ഈ സമ്മേളനം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ
1976 ൽ കേരള ഗവൺമെൻ്റ് പട്ടികജാതി ലിസ്റ്റിലേക്ക് ശുപാർശ ചെയ്ത വിഭാഗമാണ് പുനഃശുപാർശ നടത്തി ലിസ്റ്റിൽ ഉൾപ്പെടുത്തുക, ഒ ബി സി യിലെ 85വിഭാഗങ്ങൾക്ക് മൂന്നു ശതമാനം നാമമാത്ര തൊഴിൽ സംവരണം ഈ വിഭാഗങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ല 1% തൊഴിൽ സംവരണം വേണം, വിദ്യാഭ്യാസത്തിന് അനുവദിച്ച 1% സംവരണം ഡിഗ്രി, ടി.ടി.സി കോഴ്സുകളിലേക്ക് കൂടിഅനുവദിക്കണം, കോഴിക്കോട് ജില്ലയിലെ കുലാല വിഭാഗത്തെ സ ഉ 29 /2022 / Date 30 |3 /2022 ഇ ഡിസ്ട്രികറ്റ് പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനു പട്ടികജാതി വികസന വകുപ്പ്ഉത്തരവ് ഇറക്കിയെങ്കിലും ഗവൺമെൻ്റ് സൈറ്റിലോ, സർവകലാശാല, വിദ്യാഭ്യാസ ബോർഡ് പ്രോസ്പറ്റേസിൽ ഉൾപ്പെടുത്താത്തത് കാരണം ആനുകൂല്യം നഷ്ടപ്പെടുന്നത് ഒഴിവാക്കുക. , മൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ ആവശ്യമായ ഫണ്ടും സൗകര്യങ്ങളും നൽകുക, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷൻ ആവശ്യമായ ഫണ്ട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യുന്നു. സർക്കാരിന് അനുകൂല സമീപനം പ്രതീക്ഷിക്കുന്നു.
പത്രസമ്മേളനത്തിൽ ഷിജു പാലേരി, ശിവദാസൻ ഇരിങ്ങത്ത്, രാധാകൃഷ്ണൻ കൊന്നക്കൽ ആർ. ശശി, എം. പ്രകാശൻ എന്നിവർ പങ്കെടുത്തു.