റോഡരികിലെ താഴ്ചയിലേക്കു സ്‌കൂട്ടര്‍ മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍ (18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം.
കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി (ജിഎംയുപി സ്‌കൂള്‍ കൊടിയത്തൂര്‍).