ഉദ്ഘാടനത്തിനൊരുങ്ങി മലയോര ഹൈവേ ; ആദ്യ റീച്ച്, കോടഞ്ചേരി-കക്കാടം പൊയിൽ റോഡ് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ച്-തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി-കക്കാടം പൊയിൽ റോഡ്- ഉദ്ഘാടനം ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട് മൂന്ന് മണിക്ക്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിലാണ് പരിപാടി.

കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ വലിയ വികസന മുന്നേറ്റം കൂടിയാണുണ്ടാക്കിയിരിക്കുന്നത്.
2016 ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യ ഘട്ടത്തിൽ കോഴിക്കോട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് വാളാർ മുതൽ കക്കാടം പൊയിൽ വരെയുള്ള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020 ൽ ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന സമയം റീച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

മലയോര ഹൈവേയുടെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു. തിരുവമ്പാടി മണ്ഡലത്തിലൂടെ മലയോര ഹൈവേയുടെ 3 റീച്ചുകൾ കടന്നുപോകുന്നുണ്ട്. അതിൽ ഏറ്റവും ദൈർഖ്യം കൂടിയ റീച്ചും ഇതാണ്.

അനുബന്ധ റോഡ് അടക്കം 221 കോടി രൂപ ചെലവഴിക്കുന്ന, 34.3 കി. മീ ദൂരമുള്ള റീച്ചിന് 12 മീറ്റർ വീതിയാണുള്ളത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജ്ജ വിളക്കുകളും സിഗ്നൽ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയമുണ്ട്. കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു.

കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്നു.

ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ അത്യാധുനിക നിലവാരത്തിലുള്ള മനോഹര പാത സാധ്യമാക്കിയതിൽ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചതായി സ്ഥലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു. “സംസ്ഥാന സർക്കാർ, കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ നിർലോഭമായ സഹായവും സഹകരണവും എടുത്തുപറയണം. മലയോര ഹൈവേയുടെ വരവോട് കൂടി തിരുവമ്പാടി മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയിലും വലിയ നേട്ടമാണുണ്ടാകുന്നത്,” എംഎൽഎ പറഞ്ഞു.

പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടു നൽകിയ പ്രദേശത്തു കൂടിയാണ് ഹൈവേ കടന്നു പോകുന്നത്. എംഎൽഎയുടെയും പ്രാദേശികമായുണ്ടാക്കിയ കമ്മറ്റികളുടെയും ഇടപെടലിലൂടെയാണ് പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. സ്‌ഥലം വിട്ടുനൽകിയവർക്ക് സംരക്ഷണ ഭിത്തി നിർമിച്ചു നൽകുകയും ചെയ്തു.

മലയോര ജനതയുടെ ജീവനാഡിയായ ഹൈവേ ടൂറിസത്തിനും മലയോര ഹൈവേ വലിയ സാധ്യതകളാണ്‌ തുറന്നിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാഹചര്യങ്ങളും ഇവിടെ ഒരുങ്ങുന്നു.

Leave a Reply

Your email address will not be published.

Previous Story

അകലാപ്പുഴയുടെ തീരം സുന്ദരമാക്കി ഇരിങ്ങത്ത് യുപി സ്കൂൾ വിദ്യാർത്ഥികൾ

Next Story

കനിവ് സ്നേഹതീരം ലോഗോ പ്രകാശനം ചെയ്തു

Latest from Local News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

കൊയിലാണ്ടി മരളൂർ തെക്കെ പിലാത്തോട്ടത്തിൽ മാധവിഅമ്മ അന്തരിച്ചു

കൊയിലാണ്ടി:മരളൂർ തെക്കെ പിലാത്തോട്ടത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിഅമ്മ (98) അന്തരിച്ചു മക്കൾ: രാധ ,രാജൻ , വിശാലാക്ഷി. മരുമക്കൾ:

പയറ്റു വളപ്പിൽ ക്ഷേത്രോൽസവം ഭക്തി സാന്ദ്രമായി

കൊയിലാണ്ടി: പയറ്റുവളപ്പിൽശ്രീദേവിക്ഷേത്രത്തിൽ താലപ്പൊലിഭക്തിസാന്ദ്രമായി., രാവിലെ പാൽ എഴുന്നള്ളിപ്പ് ആറാട്ട് കുടവരവ് വൈകു ന്നേരം ഇളനീർ കുല വരവും കുട്ടിച്ചാത്തൻ തിറകളും ഭക്തിയുടെ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 11-02-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ ”ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 11.02.25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്