അത്തോളി :സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് സംവിധായകൻ
വി എം വിനു . അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സൂര്യകിരീടം – 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ
സൂര്യ കിരീടം അവാർഡ് വി എം വിനുവിൽ നിന്നും ഡോ.മനു മൻജിത്ത് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ ശ്രീജിത്ത് അത്തോളി നിർമ്മിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ വി.എം.വിനു ഏറ്റുവാങ്ങി ലൈബ്രറി വനിതാ വേദിക്ക് കൈമാറി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ലീലാവതി , വിനോദ് അത്തോളി , കബനി, അശ്വിനി അജീഷ് ,
സിറിയോന, ശിവ തീർത്ഥ , സീതാ ലക്ഷ്മി എന്നിവരെ അനുമോദിച്ചു. ഗാനാലാപനം മത്സരത്തിൽ വിജയിച്ച ദിൻഷ മേപ്പയൂർ, അജിത് പണിക്കർ , മിഥുൻ മോഹൻ കൊയിലാണ്ടി എന്നിവർക്ക് ബീന പുത്തഞ്ചേരി മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബാ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ , എ .എം. സരിത , ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരൻ മോഹനൻ പുത്തഞ്ചേരി , കെ .എം .അഭിജിത്ത്, സുനിൽ കൊളക്കാട്, ആർ. ബാബു, ഹരി പനങ്കുറ , അജീഷ് അത്തോളി , ടി.കെ കരുണാകരൻ, എ എം രാജു, വി.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. രാവിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
Latest from Local News
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ
പയ്യോളി ചാലിൽ റോഡ് ചാലിൽ ബാലൻ (89) അന്തരിച്ചു. ഭാര്യ : പറമ്പത്ത് വത്സല (അയിനിക്കാട് ), മക്കൾ : മോളി
കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’