കൂത്താളി എ യൂ പി സ്കൂൾ 101ാമത് വാർഷികവും പ്രതിഭാസംഗമവും ചൊവ്വാഴ്ച

പേരാമ്പ്ര: കൂത്താളി എ യൂ പി സ്കൂൾ 101ാമത് വാർഷികവും പ്രതിഭാസംഗമവും ചൊവ്വാഴ്ച സ്കൂൾ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ പാറച്ചോട്ടിൽ ആദ്യ റിസോർസ് ബാങ്ക് അംഗത്വം സ്വീകരിക്കും. സ്കൂളിലെ സ്വാന്തനം പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനവും ഉപഹാരസമർപ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു നിർവ്വഹിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. വി പ്രമോദ്, ജനപ്രതിനിധി കൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ എം ഉണ്ണി കൃഷ്ണൻ, ജനറൽ കൺവീനർ പി ആദർശ്, ടി വി മുരളി, സ്റ്റാഫ് സെക്രട്ടറി ആനന്ദ് ലാൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.