കൊയിലാണ്ടി ആർ.എസ്.എം.എസ്.എൻ.ഡി.പി യോഗം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം “മെമ്മോറിയ” സംഘടിപ്പിച്ചു. സംഗമം കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സുരക്ഷാ പാലിയേറ്റീവ് കെയറിന് പരിചരണ സഹായ ഉപകരണങ്ങൾ കൈമാറി. “കലാലയ കാലഘട്ടത്തിലെ സൗഹൃദങ്ങൾക്ക് ഒരാളുടെ വ്യക്തിജീവിതത്തിലും, കരിയറിൻ്റെ വളർച്ചക്കും വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ” ഉദ്ഘാടന പ്രസംഗത്തിനിടെ എംഎൽഎ പറഞ്ഞു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ സുജേഷ്.സി. പി, അലൂംമ്നി അസോസിയേഷൻ സെക്രട്ടറി പവിത, പ്രോഗ്രാം കൺവീനർ അഡ്വ. അമൽ കൃഷ്ണ, ഡോ.വി.ജി പ്രശാന്ത്, ഡോ. ഷാജി മാരാംവീട്ടിൽ, ഹൃദ്യ.ജി, രഞ്ചു.പി.കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
