കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു . പ്രസിഡണ്ട് ബാബു സരയു അധ്യക്ഷത വഹിച്ചു .നവജീവൻ ട്രസ്റ്റ് തിരുന്നാവായ സാഹിത്യ പ്രതിഭാ പുരസ്കാര ജേതാവ് ഇബ്രാഹിം തിക്കോടിയെ ആദരിച്ചു.
ടി.എൻ ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു .സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും. വി.ടി. ഗോപാലൻ വാർഷിക റിപ്പോർട്ടും, ഇബ്രാഹിം തിക്കോടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, കെ. പത്മനാഭൻ, കെ .ടി ചന്ദ്രൻ ഉമ്മർ അരീക്കര, ജ്യോതിശ്രീ എന്നിവർ സംസാരിച്ചു. ബാലൻ കേളോത്ത് സ്വാഗതം പറഞ്ഞു. ശശി കുങ്കച്ചൻ കണ്ടി, സത്യൻ ഒതയോത്ത്, രജനി ടീച്ചർ, സന്തോഷ് കുമാർ, ഉത്തമൻ,കെ.എം.അബൂബക്കർ, സമദ് .കെപുറക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.നാരായണൻ വരണാധികാരിയായിപുതിയ വർഷ ഭാരവാഹികളെ തെരഞ്ഞെടുത്തു ബാബു സരയു (പ്രസിഡണ്ട്) ബാബുപടിക്കൽ (സെക്രട്ടി) വി.ടി.ഗോപാലൻ (ട്രഷറർ) .പി. ആമിന ടീച്ചർ നന്ദി രേഖപ്പെടുത്തി. ഡിഎ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണ മെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
Latest from Local News
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
താമരശ്ശേരിയില് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന് വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്മെന്റ്
കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ
കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഖദീജാസിൽ മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ അലീമ, മക്കൾ നൗഫൽ, നഫ്സൽ, നാസില (മാടാക്കര). മരുമക്കൾ തെസ്നി,
കൊയിലാണ്ടി: കൊല്ലം കെ യശോദ ടീച്ചർ (94) അന്തരിച്ചു. (റിട്ട. ടീച്ചർ, വീമംഗലം യു പി സ്കൂൾ, മൂടാടി) . ഭർത്താവ്-







