വെങ്ങളം: നാഷണൽ ഹൈവേ 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി അനധികൃതമായി പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വെയ്സ്റ്റും അടിയന്തിരമായി എടുത്തുമാറ്റി കോരപ്പുഴയെ സംരക്ഷിക്കണമെന്ന് കോരപ്പുഴയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 15 ന് വൈകീട്ട് നാലിന് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വെങ്ങളം മുതൽ കോരപ്പുഴ വരെ മനുഷ്യചങ്ങല തീർക്കും. വാർഡ് മെമ്പർ ശ്രീമതി. സന്ധ്യ സമര പ്രഖ്യാപനം നടത്തി. പി.സി. സതീഷ് ചന്ദ്രൻ, സി.എം. സുനിലേശൻ, ടി.പി. വിജയൻ, പി.കെ. സന്തോഷ്, അജയകുമാർ .പി.കെ. എന്നിവർ സംസാരിച്ചു. കെ.സി.ഗണേശൻ നന്ദി രേഖപ്പെടുത്തി.
Latest from Local News
ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനില് നിന്നും മത്സരിക്കുന്ന എല് ഡി എഫ് സ്ഥാനാര്ത്ഥി പി.സി നിഷാകുമാരിയുടെ പര്യടന പരിപാടി മുന് എം
കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല വിളക്ക് പൂജയോടനുബന്ധിച്ച് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് പകൽ എഴുന്നെള്ളിപ്പ്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര് നാലിന് വൈകീട്ട് എ ഐ
നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ്
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ







