പുനർനിർമ്മിക്കുന്ന കുറവങ്ങാട് മസ്ജിദുൽ മുബാറക്ക് (സ്രാമ്പി)യുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചനിയേരി എൽ.പി സകൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ന്യൂറോളജി കാർഡിയോളജി ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. മെഡിക്കൽ ക്യാമ്പ് ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സന്ധ്യാകുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ മുഹമ്മദ് ഷഹാം മുഖ്യാതിഥിയായി.
എംബിബിഎസ്, ബിഡിഎസ് ബിരുദം കരസ്ഥമാക്കിയ കുറുവങ്ങാട് നിവാസികളായ ഡോ.അബിൻ ഗണേഷ്, ഡോ. നസീഫ്, ഡോ. പ്രിയംവദ, ഡോ.മാജിദ ജബിൻ, ഡോ.അതുൽ കണ്മണി, ഡോ. ആയിഷ ഫെബിൻ, ഡോ. അദ്വൈത, ഡോ. അഞ്ജലി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എംസി ഇസ്മായിൽ അധ്യക്ഷത വഹിച്ചു . ഡോക്ടർ സന്ധ്യ കുറുപ്പിനുള്ള ഉപഹാരം മഹല്ല് പ്രസിഡണ്ട് പി കെ കുഞ്ഞായിൻകുട്ടിയും ഡോക്ടർ മുഹമ്മദ് ഷഹാമിനുള്ള ഉപഹാരം പാലിയേറ്റീവ് പ്രവർത്തകൻ സിദ്ദീഖ് കുറുവങ്ങാടും നൽകി. നാദിർ മൈത്ര, പി വി മുസ്തഫ, എം സി ഷബീർ, എം സി മുഹമ്മദ് എന്നിവർ ആശംസാ പ്രസംഗം നടത്തി അസീസ് നരിക്കുനി സ്വാഗതവും അലി നജാത്ത് നന്ദിയും പറഞ്ഞു.